Thursday, October 27, 2011

എന്താണ് "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" സമരക്കാരുടെ ആവശ്യങ്ങള്‍?

കുറെ ആഴ്ചകളായി അമേരിക്കയില്‍ ഒരു സമരം നടക്കുന്നു , അത് അമേരിക്കയിലെ കോര്പരെറ്റ് ഭീമന്മാര്‍ക്ക് ഭീഷണി ആയി ലോകം മുഴുവന്‍ വ്യാപിക്കുന്നു. ഇന്നത്തെ പത്രങ്ങളില്‍ ആലപ്പുഴയില്‍ ഈ സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടു ജാഥ കൂടി നടക്കുന്നു എന്ന് കേട്ടപ്പോള്‍ എന്താണീ "Occupy Wall Street" എന്ന് ഒന്ന് വായിച്ചു കളയാം എന്ന് കരുതി.

വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരക്കാരുടെ ആവശ്യങ്ങളില്‍ കൂടി കണ്ണോടിച്ചപ്പോള്‍ ആണ് ഇന്ത്യ പോലെ ഒരു മൂന്നാം ലോക രാജ്യത്തെ പ്രജകള്‍ പോലും ആ സമരത്തിന്‌ പിന്തുണ കൊടുക്കുന്നതിന്റെ കാരണം എനിക്ക് മനസിലായത് . അമേരിക്കന്‍ ജനതയെ കോര്പരറ്റ് കമ്പനികള്‍ അതിഭീകരമായ ചൂഷണത്തിന് വിധേയമാക്കുന്നു. കോര്പോരെറ്റ് കമ്പനികള്‍ക്കെതിരെ ഇവിടെയും സമരങ്ങള്‍ ഉണ്ടല്ലോ? അമേരിക്കന്‍ ജനതയുടെ ജീവിതസാഹചര്യങ്ങളെ നേരിട്ട് കണ്ടിട്ടില്ലാത്തതു കൊണ്ടു കുറെ ആവശ്യങ്ങള്‍ എനിക്ക് മനസിലയാതെ ഇല്ല .മോര്‍ത്ഗേജ് അന്യായമായി കയ്യടക്കുന്നു എന്നും മനുഷ്യന്റെ സ്വകാര്യത കച്ചവടം ചെയ്യുന്നു എന്നും അതിനെതിരെ പ്രതികരിക്കുക എന്നുമൊക്കെ പറഞ്ഞാല്‍ ഇന്ത്യ പോലെ ഒരു രാജ്യത്തു മനസിലാവാന്‍ പ്രയാസമാണ് . നമ്മള്‍ ഇവിടെ സമരം ചെയ്യുന്നത് റോഡ്‌ നന്നാക്കി കിട്ടുവാനും കുടിവെള്ളം ഒരു നേരമെങ്കിലും കിട്ടുവാനും ആണല്ലോ?

സമരക്കാരുടെ വെബ്സൈറ്റില്‍ പരതിയാല്‍ അവരുടെ ആവലാതികള്‍ അക്കമിട്ടു നിരത്തിയത് കാണാം. ഒരു ശരാശരി ഇന്ത്യന്‍ പൌരനെ സംബന്ധിച്ചിടത്തോളം പലതും ഗ്രഹിക്കാന്‍ ബുധിമുട്ടുള്ളവ ആണെന്ന് ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ.. ഒന്ന് രണ്ടു ആവലാതികള്‍ എന്റെ പ്രത്യേക ശ്രദ്ധ നേടി. അവയില്‍ ഒന്നാമത്തേത് മരുന്ന് കമ്പനികള്‍ക്കെതിരെ ഉന്നയിക്കപെട്ട ആരോപണം ആണ്. മരുന്ന് കമ്പനികള്‍ ചില അവശ്യമരുന്നുകളുടെ നിര്‍മ്മാണ കുത്തക ബൌദ്ധിക സ്വത്ത് അവകാശ നിയമത്തിന്റെ പിന്‍ബലത്തില്‍ അന്യായമായി കൈവശം വച്ച് കൊള്ള ലാഭം കൊയ്യുന്നു എന്നതാണ് . ഇന്ത്യ പോലെ ഒരു ജനസംഖ്യ വിസ്ഫോടനം നടന്ന , എന്നാല്‍ മരുന്ന് ഗവേഷണ രംഗത്ത് വലിയ കുതിച്ചു ചാട്ടം ഒന്നും നടത്തിയിട്ടില്ലാത്ത ഒരു രാജ്യത്തെ സംബധിച്ചിടത്തോളം ഒരു അനുകൂലമായ നിലപാട് ആണ് സമരക്കരുടെത് എന്നതില്‍ തര്‍ക്കമില്ല .

കമ്പനികള്‍ക്കെതിരെ സമരക്കാരുടെ രണ്ടാമത്തെ ആവലാതി , അവര്‍ പുറം ജോലി കരാറുകള്‍ നല്‍കി തദ്ദേശീയരുടെ ജോലി സാദ്ധ്യതകള്‍ തകര്‍ക്കുകയും അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കുന്നു എന്നത് ആണ് . കഴിഞ്ഞ അമേരിക്കന്‍ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പില്‍ ഒരു പ്രധാന വിഷയമായി ഇത് ഉയര്‍ന്നു വന്നിരുന്നു എങ്കിലും , പല കാരണങ്ങളാല്‍ അമേരിക്കയില്‍ നയരൂപികരണം സാധ്യമല്ലാതെ വന്ന ഒരു വിഷയം ആണ് വാള്‍ സ്ട്രീറ്റ് പിടിച്ചടക്കലുകാര്‍ വീണ്ടും കുത്തി പൊക്കി കൊണ്ട് വന്നിരിക്കുന്നത്.
ഈ പുറം ജോലി കരാറുകളില്‍ അമ്പത്തൊന്നു ശതമാനം കൈകാര്യം ചെയ്യുന്നത് ഇന്ത്യ ആണെന്നത് ആണ് ഈ ആവശ്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം എത്ര മാത്രം പ്രാധാന്യമുള്ളതാണ് എന്ന് മനസിലാക്കി തരുന്നത് . പൊതുമേഖലയെ മാത്രം ആശ്രയിച്ചു , ജോലി തേടിയിരുന്ന ഇന്ത്യന്‍ യുവതയ്ക്ക് ഒരു അനുഗ്രഹം പോലെയാണ് ഇത് പോലെ പുറം ജോലി കരാറുകള്‍ ഏറ്റെടുക്കുന്ന വിവിധ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചതും ഇന്ത്യയിലെ തൊഴിലില്ലായ്മക്ക് ഒരു പരിധി വരെ ഒരു പരിഹാരമായതും . ഓരോ വര്‍ഷവും ഇന്ത്യയിലേക്ക്‌ വരുന്ന പുറം ജോലി കരാറിന്റെ തോത് കൂടി കൊണ്ടിരിക്കവേ ആണ് അവിടെ ഇങ്ങിനെ ഒരു സമരം പൊട്ടി പുറപ്പെടുന്നത്.
ഈ സമരം ഇന്ത്യയിലും അനുരണനങ്ങള്‍ ഉണ്ടാക്കുകയും അത് വഴി അല്പം രാഷ്‌ട്രീയ മൈലേജ് നേടി കളയാം എന്ന് കരുതി ആവണം കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാതെ ചിലര്‍ പിന്തുണയുമായി ഇറങ്ങിയത്‌ എന്ന് വേണം കരുതാന്‍. ഈ സമരം വിജയിക്കുകയും സമരക്കാര്‍ വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കുകയും ചെയ്‌താല്‍ , ഇന്ത്യയില്‍ വഴിയാധാരം ആവാന്‍ പോകുന്ന യുവാക്കളോട് ആരാണ് സമാധാനം പറയുക? കുറച്ചു നല്ല കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പോലും നമ്മുടെ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കുമെങ്കില്‍ നാം അതിനെ എതിര്‍ക്കുക അല്ലേ വേണ്ടത്?

Labels: , , ,

25 Comments:

Blogger shanavas said...

Malayalathil oru pazhamozhi undu...Anyantey parambiley pullu kandu pashuviney valartharuthu....
american pulla aya joli pokum ennu karuthy avidathukarudey nyamaya avshyangaley thalli parayunnathu sari alla.... Majority of their allegations against corporate seems right and deserve support....

Friday, October 28, 2011 10:56:00 AM  
Blogger Joy Sebastian said...

നമ്മുടെ പശു അയലത്തെ പുല്ലു തിന്നു ഒത്തിരി വളര്‍ന്നു പോയി.. ഇനി പട്ടിണി കിടക്കാന്‍ ഷാനവാസ്‌ തയാറാണോ എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. അവിടെ അവര്‍ സമരം ചെയ്തോട്ടെ.. അവര്‍ വര്‍ഷങ്ങള്‍ക്കു മുന്നേ പട്ടിണിക്കും അസമത്വത്തിനും എതിരെ സമരം ചെയ്തു.. ഇന്നത്തെ അവരുടെ സമരം അവര്‍ അനുഭവിക്കുന്ന സുഖലോലുപതയ്ക്ക് കോട്ടം തട്ടാതിരിക്കാന്‍ വേണ്ടി ആണ്.. അതിനു പട്ടിണി കിടക്കുന്ന നമ്മളുടെ സപ്പോര്‍ട്ട് എന്തിനാ ? അതും നമ്മള്‍ വീണ്ടും മുഴു പട്ടിണിയിലേക്ക്‌ പോകുവാന്‍ ഉള്ള സാധ്യത ഉള്ള ഒരു സമരത്തിന്‌ ..

Friday, October 28, 2011 11:39:00 AM  
Blogger Pee Vee said...

നമ്മള്‍ മലയാളികള്‍ക്ക് നമ്മുടെ വീട്ടിലെ പട്ടിണി ഒന്നും ഒരു പ്രശ്നമല്ല. നമ്മള്‍ക്ക് വലിയ പ്രശ്നം അമേരിക്കയിലെ വാള്‍സ്ട്രീടും, ബ്രിട്ടനിലെ ഡോന്നിന്ദ് സ്ട്രീറ്റ്-ഉം, വൈറ്റ് ഹൌസ്ന്റെ പുതിയ നയങ്ങളും ഒക്കെ അല്ലെ... അമേരിക്കയിലും ബ്രിട്ടനിലും ഗള്‍ഫിലും ഒക്കെ ഉള്ള മലയാളികള്‍ ജോലി പോയി നാട്ടില്‍ വന്നാല്‍ എല്ലാര്‍ക്കും ഒന്നിച്ചു പട്ടിണി കിടക്കാം എന്ന് കരുതിയായിരിക്കും നമ്മുടെ ഈ സപ്പോര്‍ട്ട്. മകന്‍ ചത്താലും വേണ്ടില്ല മരുമോളുടെ കരച്ചില്‍ കാണുന്നതാണല്ലോ നമ്മള്‍ മലയാളികളുടെ ഒരു സന്തോഷം.

അല്പം രാഷ്‌ട്രീയ മൈലേജ് നേടി കളയാന്‍ എന്ത് തന്തയില്ല തരവും നമ്മള്‍ കാണിക്കും... ലെഫ്റ്റ് ആയാലും കൊള്ളാം, റൈറ്റ് ആയാലും കൊള്ളാം...

Friday, October 28, 2011 4:46:00 PM  
Blogger shanavas said...

ayalathey pullu theernnal pattinu kidakkendi varum ennathu negative chinthagathi anu....Athum india polathey dharalam pullum kopra pinnakum ulla oru rajyathil....

nammudey sukhalolupathakkuvendi avarey ethirkkam ennu parayunnathu sari alla.....

Nammal enthukondu french viplavum american viplavam okkey nammudey padyapadhathiyudey bhagam akki ennu chinthikkendathundu....


Avar parayunnu corporatukkal kolla labhathinu vendi avarudey aharathil visham kalarthi ennu.... Evideyum athilum moshamanu sthithi...Nammalum ethil ninnelam prajodhanam kondu onnichu thanney alley aninirakkendathu...

Friday, October 28, 2011 9:37:00 PM  
Blogger Joy Sebastian said...

ആഹാരത്തില്‍ വിഷം കലരുന്നുണ്ടോ എന്നൊക്കെ ചിന്തിച്ചു തുടങ്ങുന്നത് വയറു നിറയെ സുഭിക്ഷമായ ആഹാരം ഒക്കെ കഴിച്ചു കഴിയുന്ന അത്യാവശ്യം ജീവിത സൌകര്യങ്ങള്‍ ഒക്കെ ഉള്ളവന്റെ വേവലാതി ആണ്.. റേഷന്‍ കട വഴി കിട്ടുന്ന ഒരു രൂപ അരി യില്‍ കീടനാശിനി തളിചിട്ടുണ്ടോ എന്ന് ഇതിനു വേണ്ടി ക്യു നില്‍ക്കുന്ന ഇന്ത്യ യിലെ ബഹുഭൂരിപക്ഷത്തിനും ഒരു വിഷയമേ അല്ല.. അവരെ സംബന്ധിച്ച് ഇന്നും പ്രധാനം ഒരു നേരത്തെ ആഹാരവും കുടിവെള്ളവും മരുന്നും ഒക്കെ തന്നെ.. ഇന്ത്യയിലെ സാഹചര്യങ്ങള്‍ അയലത്തെ പുല്ലു തിന്നു തന്നെ ആണ് പച്ച പിടിച്ചത്.. അതിനെ ഇപ്പോള്‍ തള്ളി പറയുന്നതും നമ്മള്‍ വന്ന വഴി മറന്നു പോകുന്നത് കൊണ്ടാണ്..

Saturday, October 29, 2011 12:11:00 AM  
Anonymous Sujith PR said...

ee samarathinu pokunnathu kure kapada budhijeevikalanu....avar lokpal bill samaratheyum pinthunakkum...nammal eppol neridunna pradana prasnamaya vilakkayattathinethire samaram cheyan alukale kittillaa....!!!!!!!

Saturday, October 29, 2011 8:56:00 AM  
Anonymous Syam Kumar said...

ee sayippinmar entu kanichalum atellam purogemanam ennu karutunnna malayalikal ullidattolam etellam evide thudarum....

Saturday, October 29, 2011 8:56:00 AM  
Anonymous Renjith Paul Antony said...

ജോയി ആദ്യം ഒരു ഫാക്ച്ച്വൽ എറർ തിരുത്തിക്കോട്ടെ. പുറം ജോലിക്കരാറുകൾ നിർത്തലാക്കണമെന്നത് ഒക്കുപ്പൈ വാൾസ്‌‌ട്രീറ്റുകാരുടെ ആവശ്യമല്ല. മറിച്ച് അവർ ഇമ്മിഗ്രൻറസിനോടും, പുറംജോലിക്കരാറിനോടും വളരെ തുറന്ന സമീപനമാണ് പുലർത്തുന്നത്. ടീ പാർട്ടി എന്ന മറ്റൊരു സംഘടനയുടെ ആശയങ്ങളായി ജോയി തെറ്റിധരിച്ചതാകാം

സംവാദങ്ങൾ നല്ലതല്ലെ ?. ഇത്തരം സംവാദങ്ങൾ നമ്മുടെ കൊച്ചു കേരളത്തിലും നടക്കുന്നുണ്ടെങ്കിൽ അതു അഭിനന്ദനാർഹമാണ്. ഈ സംവാദങ്ങൾ നയിക്കുന്നത് ഏത് പുരോഗമന പ്രസ്ഥാനങ്ങളാണെങ്കിലും അവർ അഭിനന്ദനം അർഹിക്കുന്നു. സംവാദങ്ങൾ ലോകഗതിയെ തന്നെ ബാധിക്കും, ബാധിച്ചിട്തുണ്ട്. ഇത്തരം സംവാദങ്ങളെ വെറും രാഷ്ട്രീയ മൈലേജിനായുള്ള ഉപകരണമായി തരം താഴ്‌‌ത്തുന്നത് അരാഷ്ട്രീയമാണ്.

ഒക്കുപ്പൈ വാൾ സ്‌‌ട്രീറ്റിൻറെ ആശയങ്ങൾ ഒരു വലിയ ക്യാൻവാസിൽ കാണാൻ ശ്രമിക്കൂ. അവർക്ക് ഒരേ ഒരു ആവശ്യമേ ഉള്ളൂ. അമേരിക്കയുടെ സമ്പത്തിൻറെ നാൽപതു ശതമാം വെറും ഒരു ശതമാനം ആൾക്കാരാണ് അനുഭവിക്കുന്നത്. ഈ അസമത്‌‌ത്ത്വത്തിനു ഒരുറുതി വരുത്തുക. കോർപ്പറേറ്റുകൾ ലോബീയിങ്ങിലൂടെ രാഷ്ട്രീയത്തിൽ ഇടപെടുന്നത് നിർത്തലാക്കിയാൽ ഈ ലക്ഷ്യം സാധ്യമാകും എന്നവർ വിശ്വസിക്കുന്നു

ഇതെന്നെ ബാധിക്കുന്ന കാര്യങ്ങളല്ലെന്നു വിചാരിച്ച് മാറി നിൽക്കുന്നത് മൌഢ്യതയാണ്. അസമത്വം സാമ്പത്തികം മാത്രമല്ല. പണക്കാരനും, പാവപ്പെട്ടവനും തമ്മലുള്ള അന്തരം ഭീതിജനകമായി വളർന്ന രാജ്യങ്ങളിലെല്ലാം, മറ്റു സാമൂഹിക ഘടനകളിലേയ്‌‌ക്കും അസമത്വം വളർന്നിട്ടുണ്ടെന്നു പഠനങ്ങൾ തെളിയിച്ചിട്തുണ്ട്. ലൈഫ് എക്‌‌സ്പെട്ടൻസി, ഇൻഫെൻറ് മോർട്ടാലിറ്റി റേറ്റുകളൊക്കെ ഈ സമൂഹത്തിൽ വളർന്നിരിക്കുന്നത് പഠനങ്ങൾ കാണിക്കുന്നു.

ഈ സംവാദം നിർത്തി വിലക്കയറ്റത്തിനെതിരെ പ്രതികരിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്ത ഒരു സുഹൄത്തു പറഞ്ഞല്ലോ. ബേസിക് എക്കണൊമിക്‌‌സ്സിൽ വിവരമില്ലാത്തതു കൊണ്ടാണ് അത്. ഒരു സമരങ്ങൾക്കും വിലക്കയറ്റത്തെ നിയന്ത്രിക്കാനാവില്ല. വിലക്കയറ്റം തടയുമെന്ന് ഏതെങ്കിലും രാഷ്ട്രീയക്കാരൻ പറയുന്നുണ്ടെങ്കിൽ അതു നുണയാണ്. എന്നാൾ ഒക്കുപ്പൈ വാൾസ്‌‌ട്രീറ്റ് പോലുള്ള സമരങ്ങൾക്കാണ് വിലക്കയറ്റം തടയാനായി എന്തെങ്കിലും ചെയ്യാൻ സാധിക്കു. കാരണം അവർ ചെയ്യുന്ന സമരം വിലക്കയറ്റം പോലുള്ള പ്രശ്നങ്ങളെയും അത്യന്തികമായി ബാധിക്കും എന്നതു കൊണ്ടാണ്.

Saturday, October 29, 2011 8:57:00 AM  
Blogger Joy Sebastian said...

‎@ രഞ്ജിത്ത് - കുറെ കാലത്തിനു ശേഷം കണ്ടതില്‍ സന്തോഷം ... സുഖം തന്നെ അല്ലേ? ഞാന്‍ ഇത് വായിച്ചതു ഈ വെബ്‌ സൈറ്റില്‍ ആണ്.. http://www.nycga.net/resources/declaration/
അത് ഔദ്യോഗിക വെബ്സൈറ്റ് ആണോ , ടീ പാര്‍ടി വെബ്‌ സൈറ്റ് ആണോ എന്ന് വ്യക്തമല്ല.. ഇന്ത്യ യെ നേരിട്ട് ബാധിക്കുന്ന ഒരു പ്രശ്നം ആണെന്ന് തോന്നിയതിനാല്‍ ആണ് പുറം ജോലി കരാറുമായി ബന്ധപ്പെട്ടു ഒരു വിശദികരണം ആവശ്യമാണെന്ന് തോന്നിയത്.. പോരാത്തതിനു അതിനെ പിന്തുണച്ചു കൊണ്ട് ഇവിടെ എന്റെ ഗ്രാമത്തില്‍ പോലും പ്രകടനങ്ങള്‍ സംഘടിപ്പിക്കെട്ട സാഹചര്യത്തില്‍.

Saturday, October 29, 2011 8:58:00 AM  
Anonymous Sujith P R said...

‎""ഈ സംവാദം നിർത്തി വിലക്കയറ്റത്തിനെതിരെ പ്രതികരിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്ത ഒരു സുഹൄത്തു പറഞ്ഞല്ലോ. ബേസിക് എക്കണൊമിക്‌‌സ്സിൽ വിവരമില്ലാത്തതു കൊണ്ടാണ് അത്. ഒരു സമരങ്ങൾക്കും വിലക്കയറ്റത്തെ നിയന്ത്രിക്കാനാവില്ല. വിലക്കയറ്റം തടയുമെന്ന് ഏതെങ്കിലും രാഷ്ട്രീയക്കാരൻ പറയുന്നുണ്ടെങ്കിൽ അതു നുണയാണ്./""

Saturday, October 29, 2011 8:59:00 AM  
Anonymous Renjith Paul Antony said...

ഔദ്യോഗിക വെബ്സൈറ്റ് ഇതാണ് http://occupywallst.org/. ഈ സമരത്തിൻറെ ഒരു പ്രശ്നം ഇതിനു നേതാക്കൾ ഇല്ലെന്നതാണ്. ആഡ്ബസ്റ്റേഴ്സ് എന്നൊരു കാനേഡിയൻ സംഘടന അവരുടെ മെയിലിങ് ലിസ്റ്റിലൂടെ നടത്തിയ ഒരു പാതി തമാശയായും, പകുതി കാര്യമായും നടത്തിയൊരു ആഹ്വാനമാണ്, ആഗോള സംവാദമായി വളർന്നത് അതിനാൽ സമരം തൂടങ്ങി അൽപകാലത്തിനുള്ളിൽ സമാന ചിന്താഗതിക്കാരായി പല സംഘടനകളും എക്യദാർഡ്യം പ്രകടിപ്പിച്ച് ഇതിൽ പങ്കു ചേർന്നു. അവരുടെ ആവശ്യങ്ങളും ഇതിൽ തിരുകി കയറ്റി എന്നതാണ്.

Saturday, October 29, 2011 9:00:00 AM  
Anonymous Sujith P R said...

eviduthe vilakkayattathinu pradana karanam fuel price hike anu...athu pole thanne RBI yude mandan policeyum anu..

Saturday, October 29, 2011 9:01:00 AM  
Anonymous Sujith P R said...

eviduthe mandan policy kku ethireyanu adyam samaram cheyyendathu...team anna enthu kondu adyam ee vishayathil samaram nadathunnilla...rajithetta, RBI interest hike nallathanennu karuthunnundo?

Saturday, October 29, 2011 9:03:00 AM  
Anonymous Renjith Paul Antony said...

സുജിത്ത്, അതൊരു പൊതു സൈക്കിയുടെ ധാരണയാണ്. പെട്രോൾ വില കുറഞ്ഞാൽ വിലക്കയറ്റം തടയാനാകും എന്നത് ഒരു പരിധി വരെ ശരിയാണ്.

ഒരു ഫ്രീമാർക്കെറ്റ് എക്കണോമിയിൽ വില നിയന്ത്രിക്കാൻ ഗവൺമെൻറിനു സാധിക്കില്ല. എന്താണ് "വില" എന്നത് വ്യക്തമാക്കേണ്ടത് ഉണ്ട്. പരിമിതമായി ലഭ്യമായ ഒരു വസ്തുവിന് ഉപഭോക്‌‌താവു നൽകാൻ തയ്യാറുള്ള മതിപ്പല്ലേ വില ?. സപ്ലൈ ഡിമാൻറ് ഇക്വേഷനെ ആശ്രയിച്ചിരിക്കും ഈ മതിപ്പ്. ഫ്രീ മാർക്കെറ്റ് എക്കണോമിയില്, (ലോകത്തെ ഭഹു ഭൂരിപക്ഷം രാജ്യങ്ങളും അവലമ്പിക്കുന്ന മാതൄക ഇതാണ്) വില ഇറക്കുമതിയേയും, കയറ്റു മതിയേയും നിയന്ത്രിക്കുന്നു, കൂടാതെ ആഭ്യന്തര ഉത്പാദനത്തെയും ഇവ ബാധിക്കും. അതായതു ചൈനയിലെ ഒരു ഉപഭോക്താവിനു ഇൻഡ്യയിലെ കർഷകനിൽ നിന്നും ഇരുപതു പൈസ കുറവിൽ ഉള്ളി ലഭ്യമാകുമെങ്കിൽ അതവനു പോയി വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ട്. ഗവൺമെൻറിനു അതിനെ തടുക്കാനുള്ള അധികാരമില്ല. തിരിച്ചും അങ്ങനെതന്നെ.

അതായത്, വില ആഭ്യന്തര പോളിസികളെ ആശ്രയിക്കുന്ന ഒരു കാലഘട്ടമല്ല ഇന്നുള്ളത്. ഇനി ഇൻഡ്യാ ഗവൺമെൻറ് ഇടപെട്ട് വില കുറച്ചെന്നു വെയ്‌‌ക്കുക. ഉദാ, പെട്രോളിൻറെ നികുതികൾ എല്ലാം എടുത്തു കളഞ്ഞു എന്നു വെയ്‌‌ക്കുക. രാജ്യം ഒരു അരാജകത്വത്തിലേയ്‌‌ക്കു വഴുതി വീഴാൻ അധികം കാലം വേണ്ട. പൂത്തി വെയ്‌‌പ്പും, കരിഞ്ചതയും, കള്ളക്കടത്തും വ്യാപകമാകും. നേപ്പാളിലേയ്‌‌ക്കോ, ബംഗ്ലാദേശിലേയ്‌‌ക്കോ വിലകുറഞ്ഞ ഉള്ളിയും, ഭക്ഷ്യസാധനങ്ങളും നീങ്ങിത്തുടങ്ങും. എന്തിനു ചൈന വരെ ഇൻഡ്യയിലെ ഇത്തരം ഒരു പോളിസി മാറ്റം കൊണ്ട് ഗുണം പിടിക്കും. പട്ടിണി മരണങ്ങൾ വരെ വ്യാപകമാകും. ലോക ആരോഗ്യ സംഘടനയുടെ പഠനം അനുസരിച്ച് കഴിഞ്ഞ ഇരുപതു കൊല്ലത്തിൽ (ഫ്രീ മാർക്കെറ്റ് എക്കണോമി അവലംബിച്ചതിനു ശേഷം) ഇരുപതു മില്യണ് ഇൻഡ്യക്കാർ ദാരിദ്യത്തിൽ നിന്നും രക്ഷപെട്ടതായാണ് കണക്ക് എന്നതും ഇതിനോടു കൂടെ കൂട്ടി വായിക്കണം

വില നിയന്ത്രിക്കാൻ ആകുമോ ?

ആകും. എന്നാൽ അതിനു അവശ്യ സാധനങ്ങളുടെ ഫ്യൂച്ചർ ട്രേഡിങ് നിർത്തലാക്കുകയാണ് ചെയ്യാൻ സാധിക്കുന്ന ഒന്നു. അതിനു ആഗോള തലത്തിൽ ഒരു പോളിസി മാറ്റം അനിവാര്യമായിരിക്കും. ഇടനിലക്കാരായ വൻ കോർപ്പറേറ്റുകൾ കൊള്ള ലാഭം കൊയ്യുന്നത് നിർത്തലാക്കാൻ സാധിക്കും. അതു ഇൻഡ്യയിലെ പ്രാദേശികമായ സമരാഭാസങ്ങൾക്ക് കഴിയില്ല. ഒക്കുപ്പൈ വാൾസ്‌‌ട്രീറ്റ് പോലുള്ള ആഗോള വ്യാപ്തി ഉള്ള പ്രസ്ഥാനത്തിനെ അതിനു സാധിക്കൂ. അവിടെയാണ് ഈ സമരത്തിൻറെ പ്രസക്തി.

അക്കാദമിക് ക്യൂര്യോസിറ്റിക്കായി ഒരു കാര്യം കൂടെ സൂചിപ്പിച്ചു നിർത്താം. റഷ്യയിൽ ഗവൺമെൻറ് വില നിയന്ത്രിക്കുന്ന ഒരു പ്രസ്ഥാനമായിരുന്നു. 24 million വസ്തുക്കളുടെ വില നിയന്ത്രിക്കാൻ മാത്രമായി ഒരു വലിയ ബ്യൂറോക്രാറ്റിക് സംവിധാനം അവർക്കുണ്ടായിരുന്നു. എല്ലാ ബ്യൂറോക്രസിയെയും പോലെ തീർത്തും എഫിഷ്യൻറ് അല്ലാത്ത ഒരു സംവിധാനമായിരുന്നു. എന്നിട്ട് ഉരുളക്കിഴങ്ങ് കെട്ടിക്കിടന്നു ചീഞ്ഞു പോകുമ്പോൾ ആൾക്കാർ പട്ടിണി കിടക്കണ്ട അവസ്ഥയിലേയ്‌‌ക്ക് കാര്യങ്ങൾ നീങ്ങി. ഉരുളക്കിഴങ്ങിൻറെ വിളവെടുപ്പു കാലത്ത് ബ്യൂറൊക്രസി ഇരുമ്പിൻറെ വില നിയന്ത്രിക്കുന്നതിൽ വ്യാപൄതരായിരിക്കും. ഉരുളക്കിഴങ്ങിനു വില നിശ്ചയിക്കാൻ താമസമെടുക്കും, അവ കെട്ടിക്കിടന്ന് മുളച്ചു ചീഞ്ഞും പോകും. അതാണ് ഗവണ്മെൻറിനെ വില നിയന്ത്രിക്കാൻ വിട്ടാലുള്ള കുഴപ്പം

Saturday, October 29, 2011 9:05:00 AM  
Blogger Joymon | ജോയ് മോന്‍ | जोय मोन | ஜோய் மோன் said...

എന്തെങ്കിലും ആകട്ടെ... കുറച്ചുപേര്‍ക്കെങ്കിലും കാര്യം മനസിലായല്ലോ...മണ്ണിന്‍റെ മക്കള്‍ വാദം അവിടെയും തുടങ്ങിക്കഴിഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലാം ഭരണകര്‍ത്താക്കള്‍ തന്നെ വാദികളായി. സൌദിയില്‍ ഇപ്പോള്‍ 10 വിദേശികളെ വക്കുന്നതിന് ഒരു സൌദിക്കാരന്‍ വേണമത്രേ..ഈ റേഷിയോ ഇനിയും താഴാം..അതുപോലെ വിദേശി ,സൌദി അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനികളെ ഗ്രീന്‍,യെല്ലോ,റെഡ് എന്നീ വിഭാഗങ്ങളില്‍പ്പെടുത്തിയിരിക്കുന്നു.

ഇനി ഇന്‍ഡ്യയില്‍ ഇന്ത്യക്കാര്‍ തന്നെ വ്യവസായം തുടങ്ങിയില്ലെങ്കില്‍ എല്ലാം കട്ടപ്പുകയാകും..ഇക്കാര്യത്തില്‍ വേണമെങ്കില്‍ ചൈനയെ കണ്ടുപഠിക്കാം..നമ്മുടെത്തില്‍ കൂടുതല്‍ ദാരിദ്രത്തില്‍ ജീവിക്കുന്ന രാജ്യങ്ങള്‍ ഉണ്ട്.അവരെല്ലാം ഇന്നല്ലെങ്കില്‍ നാളെ അമേരിക്കയുടെ പുറം ജോലിക്കാരാറുകള്‍ ചെയ്യാന്‍ പ്രാപ്തരാകും..പിന്നെ സ്വാഹാ...

Sunday, October 30, 2011 8:37:00 AM  
Anonymous Tony Thomas said...

സമ്പത്തിന്റെ നാല്‍പതു ശതമാനം അനുഭവിക്കുന്നത് ഒരു ശതമാനം വരുന്ന ആള്‍കാര്‍ ആണല്ലോ.
ആ പണം മുഴുവന്‍ ചിലവഴിച്ചാല്‍ അത് എത്തിച്ചേരുക ബാക്കി തോന്നുറ്റൊബത് ശതമാനം ആളുകളുടെ കൈയിലെക്കാണല്ലോ.
പിറ്റേന്ന് മുതല്‍ അത് അനുഭവിക്കുന്നത് അവരാരിക്കില്ലെ ? കാപിടളിസ്റ്റ് രീതിയില്‍ സോഷ്യലിസം നടപ്പിലയില്ലെ ?.അതോണ്ട്
അല്പം കൂടെ വെയിറ്റ് ചെയ്തു കൂടെ വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കല് കാരെ ..?!

Tuesday, November 01, 2011 8:20:00 AM  
Anonymous Sujith P R said...

tonychettan obamayude alanalle???????? !!!!!!!!!

Tuesday, November 01, 2011 8:20:00 AM  
Anonymous Tony Thomas said...

Economics nte basics polum ee pidichedukal karku ariyilla sujithe :)

Tuesday, November 01, 2011 8:21:00 AM  
Anonymous Tony Thomas said...

വെള്ളാപ്പള്ളി നടേശന്‍ മുകേഷ് അംബാനി ക്കെതിരെ സമ്പത്ത് മുഴുവന്‍ കയ്യടക്കി വച്ചിരിക്കുന്നു എന്ന് പറഞ്ഞു സമരം തുടങ്ങിയാല്‍ കമ്മ്യുനിസ്റ്റുകള്‍ വെള്ളാപ്പള്ളി നടെശാനോപ്പം നില്‍ക്കുമോ? അവിടെ കോരന്മാര്‍ അല്ല സമരം ചെയ്യുന്നത് .. അവിടെ വെള്ളാപ്പള്ളി നാടെശന്മാര്‍ അംബാനി മാര്‍ക്കെതിരെ ആണ് സമരം നടത്തുന്നത് .. അതിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് പട്ടിണി പാവങ്ങളുടെ പണി കളയിച്ചു വെയില് കൊള്ളിക്കേണ്ട വല്ല ആവശ്യവുമുണ്ടോ ?

Tuesday, November 01, 2011 8:22:00 AM  
Anonymous Tony Thomas said...

ഉണ്ടോണ്ടിരുന്ന നായർക്കു വെളിപാടു വന്നതു പോലെ ഇടയ്‌‌ക്കിടയ്‌‌ക്കു ഏകപക്ഷീയമായ ഡയലോഗ് വിടാതെ ഒന്നൂടെ പ്രശ്നം പഠിച്ചു വന്നു കമൻറിടൂ ടോണിക്കുട്ടാ.

ഇതിനെ രാഷ്ട്രീയമായി കാണരുത്. ഇതു കമ്മ്യൂണിസ്റ്റ്കാരുടെ സമരമായി വ്യാഖ്യാനിക്കുകയുമരുത്.

Tuesday, November 01, 2011 8:23:00 AM  
Blogger Joy Sebastian said...

ഇതിപ്പോള്‍ കാര്യങ്ങള്‍ ടോണി പറഞ്ഞത് പോലെ ആണെങ്കില്‍ ഇവിടെ ഐക്യ ധാര്‍ട്യം പ്രഖ്യാപിച്ചു കൊണ്ട് ജാഥ നടന്നത് കാണുമ്പോള്‍ ഓര്‍മ വരുന്നത് സദ്ദാം ഹുസൈനെ തൂകിലെട്ടിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയത് ആണ് .. അന്ന് ലോകത്ത് ഹര്‍ത്താല്‍ നടന്ന ഏക സ്ഥലം നമ്മുടെ കൊച്ചു കേരളം ആയിരുന്നു എന്നതും കൂടി ഇതോടു ചേര്‍ത്ത് വായിക്കണം ,,ഈ രാഷ്ട്രീയ മൈലജിന്റെ അളവ് അപ്പോള്‍ മനസിലാവും ..

Tuesday, November 01, 2011 8:24:00 AM  
Anonymous Dennis Eugine said...

I am the 99%

Tuesday, November 01, 2011 11:54:00 AM  
Anonymous Renjith Paul Antony said...

ടോണി പറയുന്നത് ക്യാപ്പിറ്റിലിസ്റ്റ് തിയറിയിലെ ട്രിക്കിളിങ് എഫക്ടിനെപ്പറ്റിയാണ്. അതയാത്, ധനം ഒരു പറ്റം ആൾക്കാരിൽ നിക്ഷിപ്തമായിക്കോട്ടെ, അതു ട്രിക്കിളിങ് ഇഫക്ടു വഴി താഴെ തട്ടിൽ എത്തും എന്ന്

തത്വത്തിൽ ശരി.

എന്നാൽ ഇതു നടക്കണമെങ്കിൽ കോർപ്പറേറ്റുകളും, ധനവാൻമാരും ടാക്സ് കൊടുത്തേ പറ്റൂ. എന്നാൽ അമേരിക്കയിലും (ഇൻഡ്യയിലും, സ്ഥിഥി ഇങ്ങനെ ആയി വരുന്നു) ധനവാൻമാർ ക്യാപ്പിറ്റൽ ഗെയിനിനു പതിനഞ്ചു ശതമാനം മാത്രം പലിശ കൊടുത്താൽ മതി. മിക്ക പണക്കാരുടെയും സിംഹവരുമാനം ക്യാപ്പിറ്റൽ ഗെയിൻ വഴിയാണ്. അതായത്, മ്യൂച്ചൽ ഫണ്ട്, മറ്റു നിക്ഷേപങ്ങൾ വഴി ഒക്കെ. സാധാരണക്കാരായ ജനങ്ങൾ, ശമ്പളക്കാർ മുപ്പത് മുതൽ മുപ്പത്തഞ്ചു വരെയാണ് ടാക്സ് കൊടുക്കുന്നത്. ഉദാ, ഒരു ലക്ഷം ഡോളർ ക്യാപ്പിറ്റൽ ഗെയിൻ വഴി സമ്പാദിച്ച ഒരുത്തൻ പതിനയ്യായിരം ഡോളർ ടാക്സ് കൊടുക്കുന്നു. അതെ സമയം, ഒരു ലക്ഷം ഡോളർ ശമ്പളമായി വാങ്ങിയവൻ മുപ്പത്തയ്യായിരം ഡോളർ ടാക്സ് കൊടുക്കുന്നു.

പത്തു കൊല്ലം ശമ്പളക്കാരൻ സമ്പാദിക്കുന്നതും, പണക്കാരൻ സമ്പാദിക്കുന്നതും ചുമ്മാ ഒന്നു കൂട്ടി നോക്കൂ. അസമത്വത്തിൻറെ ഭീകരത മനസ്സിലാകും

അതായത്, ട്രക്കിളിങ് എഫക്ട് എന്നത് നടക്കുന്നില്ല. കമ്മ്യൂണിസം പോലെ ക്യാപ്പിറ്റലിസവും പരാജയപ്പെടുന്നു. ലോകം മുഴുവൻ വലിയൊരു മധ്യവർഗ്ഗം ഉണ്ടാക്കാൻ സാധിച്ചതെന്നല്ലാതെ, അവ നില നിർത്താൻ ക്യാപ്പിറ്റലിസത്തിനു കഴിയുന്നില്ല.

വാറൻ ബഫറ്റ് വരെ പറഞ്ഞു തങ്ങളുടെ ടാക്സ് കൂട്ടിക്കോളാൻ. രാഷ്ട്രീയക്കാർക്കാണ് സമ്മതമല്ലാത്തത്.

Friday, November 04, 2011 12:29:00 AM  
Anonymous Renjith Paul Antony said...

ഓഫ്: കീമാജിക് എന്നൊരു സംഗതിയുണ്ട്.ഗൂഗിൾ ട്രാൻസിലിറ്ററേഷൻ വഴിയുള്ള മലയാളം എഴുത്തിനേക്കാൾ വേഗവും അച്ചരത്തെറ്റുകൾ ചുരുങ്ങിയിമിരിക്കും

Friday, November 04, 2011 12:29:00 AM  
Anonymous Renjith Paul Antony said...

മാർക്കെറ്റിൽ എപ്പഴും നഷ്ടമാണെന്ന്. എൻറെ ടോണി, കഴിഞ്ഞ അഞ്ചുകൊല്ലമായി മിക്ക മ്യൂച്ചൽ ഫണ്ടുകളും ശരാശരി ഏഴു ശതമാനം വളർച്ച രേഖപ്പെടുത്തുന്നുണ്ട്. ഒരുക്കലും നഷ്ടമല്ല. ഇരുപതും ഇരുപത്തഞ്ചു ശതമാനം ലാഭം കൊയ്യുന്ന കാലം കഴിഞ്ഞെന്നേ ഉള്ളൂ.

ഈ നാല്പതു ശതമാനം ധനവും ഈ ഒരു ശതമാനത്തിൻറെ കയ്യിൽ എത്തിപ്പെട്ടതെങ്ങനെയെന്നും അറിയണം. ഇവരൊക്കെ വിയർപ്പൊഴുക്കി ഫാക്ടറി സ്ഥാപിച്ച് അതിൽ നിന്നുള്ള വരുമാനം കൊണ്ട് ധനവാൻമാരായവരല്ല. കുറഞ്ഞ ഒരു ശതമാനം അങ്ങനെയുണ്ടെങ്കിലും. അമേരിക്കയിൽ കോളനികൾ കെട്ടിപ്പെടുക്കുന്ന സമയത്തു, അന്നത്തെ ഗവർണ്ണർമാരായാവരുടെ ഇഷ്ട തോഴരായി നിന്നും ഏക്കറു കണക്കിനു സ്ഥലം സ്വന്തമാക്കിയവരാണ് ഈ ഒരു ശതമാനം ധനവാൻമാരിലധികവും. ഗാരി നാഷ് എന്ന ചരിത്രകാരൻ ആയിരത്തി അറുന്നൂറുകളുടെ അന്ത്യത്തിൽ അമേരിക്കയിലെ ടാക്സ് ഡാറ്റയിൽ നിന്നും, സ്വത്തിൻറെ അമ്പതു ശതമാനവും വെറും ഒരു ശതമാനം ആൾക്കാരുടെ കൈയ്യിലാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്. നാനൂറുകൊല്ലങ്ങൾക്കു ശേഷവും സ്ഥിഥി പഴയതു തന്നെ.

Friday, November 04, 2011 12:30:00 AM  

Post a Comment

<< Home

Free Website Counter
Website Counter